കേന്ദ്ര – കേരള സർക്കാരുകളുടെ കർഷക അവഗണന; സ്വതന്ത്ര കർഷകസംഘം കാസർകോട് കളക്ട്രേറ്റ് മാർച്ച് നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing കേന്ദ്ര – കേരള സർക്കാരുകളുടെ കർഷക അവഗണന;  സ്വതന്ത്ര കർഷകസംഘം കാസർകോട്  കളക്ട്രേറ്റ് മാർച്ച് നടത്തി

കാസർകോട്: കേന്ദ്ര , കേരള സർക്കാരുകളുടെ കർഷക അവഗണനയിൽ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി സ്വതന്ത്ര കർഷകസംഘം കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ച് നടത്തി.

നാളികേരത്തിൻ്റെ വില തകർച്ചയിലും നെല്ല് സംഭരണത്തിന് അനുവദിച്ച അധിക തുക വിതരണം ചെയ്യുക, പരിസ്ഥിതി ലോല പ്രദേശം സുപ്രിം കോടതിവിധിക്കെതിരെ കേന്ദ്ര,കേരളസർക്കാറുകൾ നിയമ നിർമ്മാണം നടത്തുക, വന്യ മൃഗങ്ങളിൽ നിന്ന് കൃഷിയേയുംകർഷകരെയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.

ധർണ്ണ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.

അസീസ് മരിക്കെ ,മൂസ ബി. ചെർക്കള,സി. മുഹമ്മദ് കുഞ്ഞി , കെ.ബി.മുഹമ്മദ് കുഞ്ഞി അബൂബക്കർ എടനീർ ,എ.എം.കടവത്ത്,എം.അബ്ദുല്ല മുഗു, ഹസ്സൻ നെക്കര, സി.എം. ഖാദർ ഹാജി, ഉസ്മാൻ പാണ്ഡ്യാല, ഹസൈനാർപൊവ്വൽ ,സോളാർ കുഞ്ഞാഹമ്മദ് ഹാജി, എൻ.എ. ഉമ്മർ, ഹമീദ് മച്ചംമ്പാടി, ഖലീൽ മരിക്കെ, എം. മുഹമ്മദ് കുഞ്ഞിമാസ്റ്റർ ,ഇ.ആർ.ഹമീദ്,അബ്ബാസ് ബന്താട്, വെൽക്കം മുഹമ്മദ് ഹാജി, ടി. അബൂബക്കർ ഹാജി, യൂസുഫ്, ജലീൽ ഇ.കെ എന്നിവർ പ്രസംഗിച്ചു.

0Shares