
ചെര്‍ക്കള/ കാസര്‍കോട്: മുസ്‌ലിം ലീഗിന്‍റെ ഉള്ളിലെ വിഭാഗീയത കാരണം വി.ഐ.പി വാര്‍ഡ് എന്നറിയപ്പെടുന്ന നാരമ്പാടിയിലെ പ്രസിഡന്റ് വാര്‍ഡ് ലീഗിന് നഷ്ടമായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.കെ ലത്തീഫ് ഇവിടെ 80 വോട്ടുകള്‍ക്ക് മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുള്ളകുഞ്ഞി ചെര്‍ക്കളയെ പരാജയപ്പെടുത്തുകയായിരുന്നു.

2000 ൽ നടന്ന തെരഞ്ഞടുപ്പിൽ പി.ബി അബ്ദുൽ റസാഖ് മത്സരിച്ച് ഇടതുകൈകളിൽ നിന്നും തിരിച്ചു പിടിച്ച സീറ്റാണ് അഞ്ചാം വാർഡ്. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും അഞ്ചാം വാർഡിൽ മത്സരിക്കുന്നത് വാർഡിന് പുറത്തുള്ളവരാണ്. ഇതിന് ഒരു മാറ്റം കൊണ്ടുവരാനാണ് മുസ്‌ലിം ലീഗിലെ ഭൂരിഭാഗം ആളുകൾ ആഗ്രഹിച്ചത്.
ഇത് മറികടന്നും ഈ തെരഞ്ഞെടുപ്പിലും പുറത്തുനിന്നുള്ള വ്യക്തിയെ കൊണ്ടുവന്നതിലാണ് ലീഗിൽ പൊട്ടിത്തെറിയുണ്ടായത്. മുസ്‌ലിം ലീഗിലെ അതൃപ്തി മനസ്സിലാക്കിയ ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയെയാണ് ഇത്തവണ അഞ്ചാം വാർഡിൽ രംഗത്തിറക്കിയത്. അത് വിജയം കാണുകയായിരുന്നു.
