
കാസർകോട്: പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്റെറി സ്‌കൂളിൽ രാജ്യത്തിൻ്റെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പറും സ്‌കൂൾ ചെയർമാനുമായ പി.ബി ഷഫീഖ് ദേശീയപതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് ബി.കെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.

സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റർ എം.എ മക്കാർ, പി.ടി.എ വൈസ്. പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട, മദർ പി.ടി.എ പ്രസിഡണ്ട് നസീമ, പി.ടി.എ പ്രവർത്തക സമിതി അംഗങ്ങളായ എം.പുരുഷോത്തമൻ നായർ, ഇബ്രാഹിം ആദൂർ, ഇബ്രാഹിം കൊയർകൊച്ചി, സലാം ബാലടുക്ക, സിയാദ് എന്നിവർ പ്രസംഗിച്ചു.
സ്‌കൂൾ അക്കാഡമിക് കോ- ഓർഡിനേറ്റർ സ്വാഗതവും സുജാത ടീച്ചർ നന്ദിയും പറഞ്ഞു. ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മത്സര പരിപാടികളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.
