രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു; ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു; ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രി  സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ജൂണ്‍ 16, 17 തീയതികളില്‍ ആശയവിനിമയം നടത്തും. രാജ്യത്തെ കൊറോണ വൈറസ് സാഹചര്യം സംബന്ധിച്ചും ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ചു അദ്ദേഹം മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കും.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നിലവില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു.

അതിനിടെ 70 ദിവസത്തിലധികം നീണ്ട ലോക്ക്ഡൗണിന് പിന്നാലെ സര്‍ക്കാര്‍ പൊതുഗതാഗതത്തിനും ഓഫീസുകളുടെയും മാളുകളുടെയും പ്രവര്‍ത്തനത്തിനും അടക്കം അനുമതി നല്‍കിയിരുന്നു.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്.

മെയ് 11 നാണ് ഇതിനുമുമ്പത്തെ വീഡിയോ കോണ്‍ഫറന്‍സ് നടന്നത്. നാലാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു.

0Shares