
കൊച്ചി: കേരളത്തിലെ വിവിധ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ആദായ നികുതിയില്‍ വന്‍ തോതില്‍ വെട്ടിപ്പ് നടത്തിയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്.
കേരളത്തിലെ പല യൂട്യൂബര്‍മാര്‍ക്കും ഒരു കോടി രൂപ മുതല്‍ രണ്ടുകോടി രൂപവരെ വരുമാനമുണ്ടെന്നും, അതിനനുസരിച്ച് നികുതി അടയ്ക്കുന്നില്ലെന്നും കാണിച്ച് ആദായ നികുതി വകുപ്പിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പേളി മാണി, സെബിന്‍ സിറിയക്, സജു മുഹമ്മദ് , അര്‍ജ്യൂ, കോള്‍മീ ഷസ്സാം, ജയരാജ് ജി.നാഥ്, അഖില്‍ NRD, M4 ടെക്ക്, അണ്‍ബോക്‌സിങ് ഡ്യൂഡ്, റൈസിങ് സ്റ്റാര്‍, ഈഗിള്‍ ഗെയിമിങ്, കാസ്‌ട്രോ ഗെയിമിങ് എന്നിവരുള്‍പ്പെടെ പത്തോളം പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്.
