വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവം; കാര്‍ കസ്റ്റഡിയില്‍, യുവാവിനായി ഊർജിത അന്വേഷണം

  • Post category:local news / news
  • Reading time:1 min read
You are currently viewing വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവം; കാര്‍ കസ്റ്റഡിയില്‍, യുവാവിനായി ഊർജിത അന്വേഷണം

കുമ്പള / കാസർകോട്: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തിൽ സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു. കാറോടിച്ചിരുന്ന യുവാവിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഒളയത്തെ ആഷിഖ (13), ലുബ്‌ന (13), ഹീന (14) എന്നിവരെ ഇക്കഴിഞ്ഞ 25ന് വൈകിട്ട് കാറിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.

സംഭവത്തില്‍ ഒളയത്തെ ഗള്‍ഫുകാരന്‍ നൗഷാദിനെതിരെ പൊലീസ് കേസെടുത്തിരുന്നു.വിദ്യാര്‍ത്ഥിനികള്‍ വഴി മാറികൊടുക്കാത്തതില്‍ പ്രകോപിതനായി നൗഷാദ് അപകടകരമാം വിധം കാറോടിച്ച് വിദ്യാര്‍ത്ഥിനികളെ ഭയപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ആയിരുന്നുവെന്നും എന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് കാര്‍ തട്ടി പരിക്കേല്‍ക്കുകയുണ്ടായി എന്നാണ് വിവരം. വ്യാഴാഴ്‌ച രാവിലെയാണ് കേസിനാസ്‌പദമായ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

0Shares