അനാരോഗ്യത്തെ തുടർന്ന് വിശ്രമം എന്ന് വിശദീകരണം; ലോക കേരള സഭയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing അനാരോഗ്യത്തെ തുടർന്ന് വിശ്രമം എന്ന് വിശദീകരണം; ലോക കേരള സഭയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി

മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ പടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപരമായ കാരണങ്ങൾ കാരണമാണ് വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രി ഒരു ദിവസത്തെ വിശ്രമത്തിലാണെന്നും ചീഫ് സെക്രട്ടറി വി പി ജോയ് അറിയിച്ചു.

മുഖ്യമന്ത്രിക്ക് പകരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തോടെയാണ് മൂന്നാം ലോക കേരള സഭ നടക്കുന്നത്. സ്പീക്കർ എം.ബി രാജേഷാണ് പൊതു സമ്മേളനത്തിന്റെ അധ്യക്ഷൻ. 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 351 പ്രതിനിധികളാണ് ഇത്തവണത്തെ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. അതേസമയം ലോക കേരള സഭയിൽ യു.ഡി.എഫ് പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

യു.ഡി.എഫ് അനൂകൂല സംഘടനകളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളെ സമ്മേളനത്തിൽ നിന്ന് വിലക്കേണ്ടെന്നാണ് യു.ഡി.എഫ് തീരുമാനം. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. തുടർ സമരപരിപാടികൾ തീരുമാനിക്കാൻ യു.ഡി.എഫ് ഏകോപന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേർന്നിരുന്നു. മൂന്ന് മണിക്ക് കൺഡോണമെന്റ് ഹൗസിലായിരുന്നു യോഗം.

0Shares