‘പച്ചമണ്ണിൻ്റെ ഗന്ധം അറിയുക പച്ചമനുഷ്യൻ്റെ രാഷ്ട്രീയം പറയുക’; എസ്.വൈ.എസ് ക്ളീനപ്പ് കേരള, ബദിയഡുക്ക സോൺതല ഉൽഘാടനം, സ്‌കൂൾ റോഡ് ശുചീകരിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing ‘പച്ചമണ്ണിൻ്റെ ഗന്ധം അറിയുക പച്ചമനുഷ്യൻ്റെ രാഷ്ട്രീയം പറയുക’; എസ്.വൈ.എസ് ക്ളീനപ്പ് കേരള, ബദിയഡുക്ക സോൺതല ഉൽഘാടനം, സ്‌കൂൾ റോഡ് ശുചീകരിച്ചു

ബദിയഡുക്ക / കാസർകോട്: ‘പച്ചമണ്ണിൻ്റെ ഗന്ധം അറിയുക പച്ചമനുഷ്യൻ്റെ രാഷ്ട്രീയം പറയുക’ എന്ന ശീർഷകത്തിൽ സർക്കിൾ കേന്ദ്രങ്ങളിൽ നടക്കുന്ന ക്ളീനപ്പ് കേരള ബദിയഡുക്ക സോൺ ഉൽഘാടനം ബദിയഡുക്കയിൽ നടന്നു. ടൗൺ അപ്പർ ബസാർ മുതൽ എൻ.എച്ച്.എസ് സ്‌കൂൾ പരിസരം വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സോൺ പ്രസിഡണ്ട് അബ്‌ദുൽ അസീസ് ഹിമമി ഗോസാഡ ഉൽഘാടനം ചെയ്‌തു.

സോൺ ജനറൽ സെക്രട്ടറി അബ്‌ദുല്ല സഅദി തുപ്പക്കല്ല് സന്ദേശം കൈമാറി.

സോൺ സാമൂഹികം പ്രസിഡണ്ട് അബ്‌ദുൾ റസാഖ് മുസലിയാർ പുണ്ടൂർ, സോൺ ദഅവാ സെക്രട്ടറി റിയാസ് ഹനീഫി, സർക്കിൾ പ്രസിഡണ്ട് അലവി ഹനീഫി, ജനറൽ സെക്രട്ടറി ഫാറൂഖ് റോള, ഫിനാൻസ് സെക്രട്ടറി ഹാരിസ് കൊടേക്കൽ, അഷ്റഫ് സഖാഫി ഗോസാഡ, അമീർ പെരഡാല, ഹസൈനാർ പുണ്ടൂർ എന്നിവർ സംബന്ധിച്ചു.

എൻമകജ സർക്കിൾ പെർള ടൗൺ ശുചീകരിച്ചു. സോൺ സാമൂഹികം സെക്രട്ടറി ശരീഫ് അമേക്കള നേതൃത്വം നൽകി.

0Shares