ഫാം ലൈവ് ലിഹുഡ് പദ്ധതി: ചെമ്മനാട് ആലിച്ചേരിയിൽ ഫ്രൂട്ട് പ്രോസ്സസ്സിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ഫാം ലൈവ് ലിഹുഡ് പദ്ധതി: ചെമ്മനാട് ആലിച്ചേരിയിൽ ഫ്രൂട്ട് പ്രോസ്സസ്സിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കാസർകോട്: കാസർകോട് ബ്ലോക്കിലെ ചെമ്മനാട് ആലിച്ചേരിയിൽ ഫാം ലൈവ് ലിഹുഡ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മധുരിമ ഫ്രൂട്ട് പ്രോസ്സസ്സിങ് യൂണിറ്റിന്‍റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി. ടി സുരേന്ദ്രൻ നിർവ്വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ ഫാം ലൈവ് ലിഹുഡ് ഡി. പി. എം. രാംനേഷ് പദ്ധതി വിശദീകരിച്ചു. ഉൽപന്നത്തിന്‍റെ ആദ്യ വിപണനം ചെമ്മനാട് സി. ഡി. എസ് ചെയർപേഴ്സൺ മുംതാസ് അബൂബക്കർ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത്‌ അംഗം അമീർ പാലോത്ത്, കുടുംബശ്രീ മെമ്പർ സെക്രട്ടറി പ്രദീഷ്, എ. ഡി. എം സി. ഹരിദാസ്, ഫ്രൂട്ട് പ്രോസസ്സിംഗ് സംരഭക അനീസ പാലോത്ത്, സി. ഡി. എസ് വൈസ് ചെയർപേഴ്സൺ രമ ടി.കെ
എന്നിവർ സംസാരിച്ചു.

0Shares