
കൊച്ചി / കാസർകോട്: കവചം മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് വിവധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവാഴ്‌ച (ജൂൺ 11) വിവിധ സമയങ്ങളിൽ നടത്തുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പരീക്ഷണം ആയതിനാൽ ജനങ്ങൾ പരിഭ്രാന്തർ ആകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
എറണാകുളത്ത് സൈറൺ ഇവിടെയാണ്
പള്ളിപ്പുറം, തുരുത്തിപ്പുറം, പാലിയം ഗവൺമെണ്ട് എച്ച്എസ്എസ് ചേന്ദമംഗലം, ഗവ ജെബിഎസ് കുന്നുകര, ഗവ എംഐയുപിഎസ് വെളിയത്തുനാട്, ഗവ എച്ച്എസ്എസ് വെസ്റ്റ് കടുങ്ങല്ലൂർ, ഗവ ബോയ്‌സ് എച്ച്എസ്എസ് ആലുവ, ഗവ ഹയർ സെക്കൻഡറി സ്‌കൂൾ, ശിവൻകുന്ന്, മൂവാറ്റുപുഴ ഗവ ഹയർ സെക്കൻഡറി സ്‌കൂൾ, മുടിക്കൽ, എറണാകുളം ഗവ ഗസ്റ്റ് ഹൗസ്, ജില്ല എമർജൻസി ഓപ്പറേഷൻ സെൻ്റെർ, കളക്ട്രേറ്റ്, കാക്കനാട് എന്നിവിടങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.
കസർകോട് സൈറൺ ഇവിടെയാണ്
ആറ് സ്ഥലത്താണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. വൈകിട്ട് നാലുമണിക്ക് ശേഷം മുഴങ്ങും. അടുക്കത്ത് ബെയ്ൽ ജി.എഫ്.യു.പി സ്‌കൂൾ, ചെറുവത്തുർ ജി.എഫ്.വി.എച്ച്.എസ് സ്‌കൂൾ, കുഡ്‌ലു സൈക്ലോൺ ഷെൽട്ടർ, കുമ്പള ജി.എച്ച്.എസ് സ്‌കൂൾ, പുല്ലൂർ പെരിയ സൈക്ലോൺ ഷെൽട്ടർ, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിൽ എന്നിവിടങ്ങളിൽ ആണ് സൈറൺ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണം ആയതിനാൽ സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തർ ആകേണ്ടതില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.
