കാസർകോട് ജില്ലയിൽ നഗരസഭകളില്‍ മൂന്നില്‍ രണ്ടും എല്‍.ഡി.എഫിന്; കാസര്‍കോട് നഗരസഭ യു.ഡി.എഫ് നിലനിര്‍ത്തി

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയിൽ നഗരസഭകളില്‍  മൂന്നില്‍ രണ്ടും എല്‍.ഡി.എഫിന്; കാസര്‍കോട് നഗരസഭ യു.ഡി.എഫ്  നിലനിര്‍ത്തി

കാസർകോട്: ജില്ലയിലെ മൂന്ന് നഗരസഭകളിലെയും വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ കാഞ്ഞങ്ങാട്, നീലേശ്വരം നഗര സഭകള്‍ എല്‍.ഡി.എഫും കാസര്‍കോട് നഗരസഭ യു.ഡി.എഫും നിലനിര്‍ത്തി. കാഞ്ഞങ്ങാട് നഗരസഭയില്‍ 21 വാര്‍ഡുകള്‍ എല്‍.ഡി.എഫും 13 വാര്‍ഡുകളില്‍ യു.ഡി.എഫും അഞ്ച് വാര്‍ഡുകളില്‍ എന്‍.ഡി.എയും നാല് വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയിച്ചു.

കാസര്‍കോട് നഗരസഭയില്‍ 21 വാര്‍ഡുകളില്‍ യു.ഡി.എഫും 14 വാര്‍ഡുകളില്‍ എന്‍.ഡി.എയും രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രരും ഒരു വാര്‍ഡില്‍ എല്‍.ഡി.എഫും നേട്ടമുണ്ടാക്കി. നീലേശ്വരം നഗരസഭയില്‍ 20 വാര്‍ഡുകളില്‍ എല്‍.ഡി.എഫും ഒമ്പത് വാര്‍ഡു ളില്‍ യു.ഡി.എഫും മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയിച്ചു.

0Shares