വോട്ടെടുപ്പ് സമാധാനപരം; കാസർകോട് ജില്ലയില്‍ 77.14 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

  • Post category:local news
  • Reading time:1 min read
You are currently viewing വോട്ടെടുപ്പ് സമാധാനപരം; കാസർകോട് ജില്ലയില്‍ 77.14 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ പോളിങ് ശതമാനം 77.14 ആണ്. ജില്ലയില്‍ ആകെയുള്ള 1048645 വോട്ടര്‍മാരില്‍ 808909 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 379480 പുരുഷന്മാരും 429427 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡേര്‍സും ഉള്‍പ്പെടുന്നു. നഗരസഭകളില്‍ നീലേശ്വരത്താണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് 80.38%. ഏറ്റവും കുറവ് കാസര്‍കോടാണ് (70.3 %).

ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.07%). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.86%). കോവിഡ് പ്രതിസന്ധിക്കിടയിലും വളരെ സമാധാനപരവും സുഗമവുമായാണ് ജില്ലയിലെ വോട്ടിങ് പൂര്‍ത്തിയായത്. രാവിലെ ആറിന് മോക്ക് പോളിന് ശേഷം ഏഴിന് വോട്ടിങ് ആരംഭിച്ചു.

ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായെങ്കിലും ഉടന്‍ തന്നെ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയ പ്രശ്‌നബാധിത ബൂത്തുകളിലടക്കം അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പോളിങ് നഗരസഭാതലത്തില്‍

കാഞ്ഞങ്ങാട്- 78.43 %
കാസര്‍കോട്- 70.3 %
നീലേശ്വരം- 80.38 %

പോളിങ് ബ്ലോക്ക് പഞ്ചായത്തുകള്‍

കാറഡുക്ക- 81.18 %
മഞ്ചേശ്വരം- 73.39 %
കാസര്‍കോട്- 72.86 %
കാഞ്ഞങ്ങാട്-77.29 %
പരപ്പ- 80.74 %
നീലേശ്വരം- 82.07 %

പോളിങ് പഞ്ചായത്ത് തലത്തില്‍

ഉദുമ: 73.94
പള്ളിക്കര: 72.6
അജാനൂര്‍: 76.55
പുല്ലൂര്‍-പെരിയ: 82.23
മടിക്കൈ: 87.43
കുമ്പടാജെ: 76.15
ബെള്ളൂര്‍: 85.86
കാറഡുക്ക: 80.3
മുളിയാര്‍: 77.67
ദേലമ്പാടി: 80.06
ബേഡഡുക്ക: 82.18
കുറ്റിക്കോല്‍: 86.51
കയ്യൂര്‍-ചീമേനി: 86.16
ചെറുവത്തൂര്‍: 81.53
വലിയപറമ്പ: 85.45
പടന്ന: 80.31
പിലിക്കോട്: 88.25
തൃക്കരിപ്പൂര്‍: 75.68
കോടോം-ബേളൂര്‍: 78.07
കള്ളാര്‍: 80.48
പനത്തടി: 82.21
ബളാല്‍: 79.01
കിനാനൂര്‍-കരിന്തളം: 84.42
വെസ്റ്റ് എളേരി: 81.58
ഈസ്റ്റ് എളേരി: 79.87
മഞ്ചേശ്വരം: 69.15
വോര്‍ക്കാടി: 76.36
മീഞ്ച: 77.29
മംഗല്‍പാടി: 67.24
പൈവളികെ: 76.54
പുത്തിഗെ: 76.65
എന്‍മകജെ: 75.94
കുമ്പള: 70.69
ബദിയഡുക്ക: 71.91
മൊഗ്രാല്‍പുത്തൂര്‍: 74.74
മധൂര്‍: 72.01
ചെമ്മനാട്: 74.15
ചെങ്കള: 73.91

0Shares