
കാസർകോട്: തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തു നായകള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ ആരംഭിച്ചു. പെര്‍ളടുക്കത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി.വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.
ബേഡഡുക്ക മൃഗാശുപത്രിയിലെ ഡോ.അഖില്‍ ശ്യാം പ്രതിരോധ കുത്തിവെയ്പ്പിന് നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 28നാണ് ക്യാമ്പുകള്‍ അവസാനിക്കുന്നത്. ക്യാമ്പില്‍ വാക്സിന്‍ എടുക്കാന്‍ സാധിക്കാത്ത വളര്‍ത്തുപട്ടികളെ 28ന് ശേഷം മൃഗാശുപത്രിയില്‍ എത്തിച്ച് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം.

കുത്തിവെയ്പ്പ് എടുത്ത മുഴുവന്‍ നായകള്‍ക്കും ലൈസന്‍സ് എടുക്കേണ്ടതാണെന്നും ലൈസന്‍സില്ലാത്ത നായകളെ വളര്‍ത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ പറഞ്ഞു. പഞ്ചായത്തംഗം എം.ഗോപാലകൃഷ്ണന്‍, ലൈവ്‌സ്റ്റോക് ഇന്‍സ്‌പെക്ടര്‍ കെ.ശ്രീജ എന്നിവര്‍ സംസാരിച്ചു.
