ചന്ദ്രഗിരി പുഴയിലെ അനധികൃത മണൽ വാരൽ; കടവുകളിൽ കാസർകോട് പോലീസിൻ്റെ വൻ മണൽ വേട്ട

  • Post category:local news
  • Reading time:1 min read
You are currently viewing ചന്ദ്രഗിരി പുഴയിലെ അനധികൃത മണൽ വാരൽ; കടവുകളിൽ കാസർകോട് പോലീസിൻ്റെ  വൻ മണൽ വേട്ട

കാസർകോട്: കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ തുരുത്തിയിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 7 തോണികൾ ഇൻസ്‌പെക്ടർ പി. അജിത് കുമാറിൻ്റെ നേതൃത്വ ത്തിൽ നടത്തിയ റെയ്‌ഡിൽ പിടികൂടി. ഇതുമായി ബന്ധപ്പെട്ടവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കാസർകോട് ഡി. വൈ. എസ്. പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശ പ്രകാരം ആയിരുന്നു റെയ്‌ഡ്‌ നടന്നത് . സംഘത്തിൽ എസ്.ഐ വിഷ്ണു പ്രസാദ്. എസ്. സി.പി. ഓ ശ്രീജിത്ത്‌, സി. പി. ഓ മാരായ മധു, സുരേഷ്, രതീഷ്, ജെയിംസ് എന്നിവർ ഉണ്ടായിരുന്നു.

0Shares