കുമ്പള, ഷിറിയ പുഴകളിൽ അനധികൃത മണൽ വാരൽ; 5 തോണികൾ പോലീസ് പിടികൂടി

  • Post category:local news
  • Reading time:1 min read
You are currently viewing കുമ്പള, ഷിറിയ പുഴകളിൽ അനധികൃത മണൽ വാരൽ;  5 തോണികൾ പോലീസ് പിടികൂടി

കാസർകോട്: കുമ്പള, ഷിറിയ പുഴകളിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 5 തോണികൾ പോലീസ് പിടികൂടി. കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്‌ടർ പ്രമോദ്, എസ്ഐമാരായ അനീഷ് പി, കവി രാജീവൻ, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് തോണികൾ പിടികൂടുകയും ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കുകയുംചെയ്തത്.

പുഴകളിൽ അനധികൃത മണൽവാരൽ നടക്കുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തിയത്. പോലീസിൻ്റെ കണ്ണുവെട്ടിച്ചു കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച തോണികൾ ആണ് കണ്ടെത്തി കേസെടുത്തത്.

0Shares