
കേരളത്തിന്‍റെ കാര്‍ഷിക ബില്ലിനെതിരായ പ്രമേയം കേന്ദ്രത്തിനയക്കില്ലെന്ന ഗവര്‍ണ്ണറുടെ നിലപാട് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ അത് പരിഹരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. പ്രമേയം അയക്കുന്നതിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നില്ല. പ്രമേയം കേന്ദ്രത്തിനയക്കണമെന്ന് സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെടണമെങ്കില്‍ അത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കാർഷിക നിയമത്തിനെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്രസർക്കാരിന് അയയ്ക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നിയമസഭ കൂടി പാസാക്കിയ പ്രമേയമാണ് കേന്ദ്രസർക്കാരിന് നൽകില്ലെന്ന് ഗവർണർ പറഞ്ഞത്. പ്രമേയം അയക്കാനുള്ള നിർദേശം ലഭിച്ചട്ടില്ല, അതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറയുകയുണ്ടായി.
