
പ്രകോപന പ്രസംഗവും ഭീഷണിയുമായി ഇടുക്കി ഡി.സി.സി അധ്യക്ഷൻ സി. പി മാത്യു രംഗത്ത്. ഇടുക്കിയിൽ കൊല്ലപ്പെട്ട ധീരജിൻ്റെ അവസ്ഥ എസ്എഫ്ഐ പ്രവർത്തകർക്കുണ്ടാകുമെന്ന പരാമർശമാണ് സി.പി മാത്യു നടത്തിയത്.
രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ചതുപോലുള്ള നടപടി തുടര്‍ന്നാലാണ് എസ്എഫ്‌ഐയുടെ ഗുണ്ടാപ്പടയ്ക്ക് ധീരജിൻ്റെ അവസ്ഥ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞത്. രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്‌നിപഥ് പദ്ധതിക്കെതിരായും മുരിക്കാശ്ശേരിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിവാദ പ്രസ്താവനയുമായി സി. പി മാത്യു രംഗത്തെത്തിയത്.

ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ കെഎസ് യു- എസ്എഫ്ഐ സംഘർഷത്തിനിടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കുത്തേറ്റുമരിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം അറസ്റ്റിലായിരുന്നു. ഈ സംഭവമാണ് സി.പിമാത്യു ഇന്നത്തെ പ്രസംഗത്തിൽ പരാമർശിച്ചിരിക്കുന്നത്.
