
ആഗ്രാ ജമാ മസ്ജിദിന് കീഴില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കുഴിച്ചുമൂടിയെന്ന വിചിത്ര വാദവുമായി ഹര്‍ജി. ശ്രീകൃഷ്ണ ജന്മാസ്ഥാന്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ മസ്ജിദിന് കീഴില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് മഥുര കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

അഭിഭാഷകനായ ശൈലേന്ദ്രര്‍ സിംഗാണ് ഹര്‍ജി നല്‍കിയത്.സ്ഥലത്ത് ഗ്രൗണ്ട് റേഡിയോളജി ടെസ്റ്റ് നടത്താനാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ആണ് അവസാനമായി ശ്രീകൃഷ്ണ ക്ഷേത്രം ആക്രമിച്ചത്. അവിടെ നിന്നും വിഗ്രഹങ്ങള്‍ അപഹരിച്ച് കൊണ്ടുവന്ന ഔറംഗബസീബ് അത് ആഗ്രയിലെ ജഹനാര മസ്ജിദിന്(ജമാ മസ്ജിദിന്) കീഴില്‍ കുഴിച്ചിടുകയായിരുന്നെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപം ഗ്യാന്‍ വാപി മസ്ജിദ് നിര്‍മ്മിച്ചത് ക്ഷേത്ര ഭാഗങ്ങള്‍ തകര്‍ത്താണെന്നും അവിടെ പരിശോധന നടത്തണെമന്നുമുള്ള ഹര്‍ജിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കോടതി വിധി പറഞ്ഞിരുന്നു. ഗ്യാന്‍വ്യാപി മോസ്‌ക്കും പരിസരവും വിശദമായി പരിശോധിക്കാനും ആവശ്യമെങ്കില്‍ അവിടെ ഖനനം നടത്താനുമാണ് കോടതി ഉത്തരവിട്ടത്.
