
പോണ്ടിച്ചേരിയില്‍ നിന്നും 12 കോടി രൂപ വിലമതിക്കുന്ന 600 വര്‍ഷം പഴക്കമുള്ള വിഗ്രഹങ്ങള്‍ കണ്ടെത്തി. തമിഴ്നാട് പൊലീസിലെ പ്രത്യേക സി.ഐ.ഡി വിങ്ങാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. വിഗ്രഹം ഏതെങ്കിലും ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. നടരാജര്‍, വീണാധര ശിവന്‍, വിഷ്ണു എന്നിങ്ങനെയുള്ള മൂന്ന് വിഗ്രഹങ്ങളാണ് കണ്ടെത്തിയത്.

ഇവ ചോള വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് നിര്‍മ്മിച്ചവയാകാമെന്നാണ് പൊലീസിൻ്റെ നിഗമനം. എന്നാല്‍ ഇതിൻ്റെ ഉടമസ്ഥത സംബന്ധിച്ച യാതൊരു അറിവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
പോണ്ടിച്ചേരിയില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന വിവരം മാത്രമാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ഐഡല്‍ വിംങ് സി.ഐ.ഡി ഡോ. കെ. ജയന്ത് എച്ച്. മുരളി ഐ.പി.എസ്, ഐ.ജിപി ഡോ. ആര്‍. ദിനകരന്‍ ഐ.പി.എസ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അന്വേഷണം.
