ഐ. എം. എ സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ഐ. എം. എ സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

കാസർകോട് : കാസർകോട്ബ്രാഞ്ച് ഐ. എം. എ യുടെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള ലോഗോ ബ്രാഞ്ചിൻ്റെ സ്ഥാപക സെക്രട്ടറിയും ആഘോഷ കമ്മിറ്റി പാട്രനും ഡോ.ബി.എസ് റാവുവും പാട്രനും മുൻകാല നേതാവുമായ ഡോ.അനന്ത കാമത്തും ചേർന്ന് ഹോട്ടൽ സിററി ടവറിൽ ഡിസംബർ 30 ന് ചേർന്ന ബ്രാഞ്ചിൻ്റെ ജനറൽ ബോഡി യോഗത്തിൽ വെച്ച് പ്രകാശനം ചെയ്തു.

പ്രസിഡൻ്റ് ഡോ ബി. നാരായണ നായക് അധ്യക്ഷത വഹിച്ചു. ഗോൾഡൻ ജൂബിലി കമ്മിററി ചെയർമാൻ ഡോ. ഭരതൻ എ. വി, ഡിസ്റ്റ്റിക് കൺവീനർ ഡോ.ജനാർദ്ദന നായിക്, സെക്രട്ടറി ഡോ. ടി. കാസിം, ട്രഷററർ ഡോ. ജമാലുദ്ദീൻ എം , മുൻ പ്രസിഡൻ്റ് ഡോ നാരായണ പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു.

ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കുമായി നടത്തിയ ലോഗോ മൽസരത്തിൽ ഡോ. ജമാലുദ്ദീൻ്റെ മകൻ മുഹമ്മദ് അമീൻ രൂപകൽപന ചെയ്ത ലോഗോ ബെസ്റ്റ് ലോഗോയായി ജഡ്ജ് പാനൽ തെരെഞ്ഞെടുത്തു.

0Shares