സുധാകരന്‍ വിളിച്ചത് ആക്ഷേപിച്ചതാണെന്ന് കരുതുന്നില്ല; ചെത്തുകാരന്‍റെ മകന്‍ എന്നതില്‍ അഭിമാനം മാത്രം: പിണറായി വിജയന്‍

  • Post category:news
  • Reading time:1 min read
You are currently viewing സുധാകരന്‍ വിളിച്ചത് ആക്ഷേപിച്ചതാണെന്ന് കരുതുന്നില്ല; ചെത്തുകാരന്‍റെ  മകന്‍ എന്നതില്‍ അഭിമാനം മാത്രം:  പിണറായി വിജയന്‍

ചെത്തുകാരന്‍റെ മകന്‍ എന്നതില്‍ അഭിമാനം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സുധാകരന്‍ വിളിച്ചത് ആക്ഷേപിച്ചതാണെന്ന് കരുതുന്നില്ല. ഒരു തൊഴിലെടുത്ത് ജീവിച്ച അച്ഛന്‍റെ മകന്‍ എന്നു പറയുന്നതില്‍ ഒരു ജാള്യതയുമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ്. തന്‍റെ ജ്യേഷ്ഠ സഹോദരന്മാരും ചെത്തുകാരായിരുന്നു. കെ. സുധാകരന്‍റെ പരാമര്‍ശത്തില്‍ അപമാന ബോധമില്ലെന്നും പിണറായി വ്യക്തമാക്കി. അതേസമയം, ചെത്തുകാരന്‍റെ മകന്‍ പരാമര്‍ശത്തില്‍ ചെന്നിത്തലയ്ക്ക് പിന്നാലെ സുധാകരനെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തു വന്നിരുന്നു.

സുധാകരന്‍റെ പരാമര്‍ശത്തില്‍ ജാതീയമായി ഒന്നുമില്ലെന്ന് മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. വസ്തുതാപരമായി മാത്രം സംസാരിക്കുന്നയാളാണ് സുധാകരന്‍. വിവാദം അര്‍ത്ഥ ശൂന്യമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

0Shares