ഉറങ്ങി കിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു; ഭാര്യയും അമ്മയും മകളും അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഉറങ്ങി കിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു; ഭാര്യയും അമ്മയും മകളും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യയും അമ്മയും മകളും ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ ജീവനഗറില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. കെട്ടിട നിര്‍മ്മാണ കരാറുകാരനായ പി കന്തസ്വാമിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കന്തസ്വാമിയുടെ ഭാര്യ അങ്കമ്മാള്‍, മകള്‍, അങ്കമ്മാളിന്‍റെ മാതാവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് കന്തസ്വാമിയുടെ ദേഹത്ത് തീപടര്‍ന്നു പിടിച്ചിരിക്കുന്നത് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് കന്തസ്വാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവദിവസം അങ്കമ്മാളും മകളും പകല്‍സമയം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കന്തസ്വാമി മാത്രമെ വീട്ടിലുണ്ടായിരുന്നെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അര്‍ദ്ധരാത്രിയോടെ അങ്കമ്മാളിന്‍റെ അമ്മയോടൊപ്പം തിരിച്ചെത്തുകയായിരുന്നു. പിന്നീട് കൊല നടത്തിയതിന് ശേഷം ഓടിരക്ഷപ്പെടുകയുമായിരുന്നു. അങ്കമ്മാളിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്.

0Shares