കാസര്‍കോട് ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി; കൊലപാതകത്തിന് ഉപയോഗിച്ചത് ലൈസന്‍സ് ഇല്ലാത്ത തോക്കെന്ന് പോലീസ്

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി; കൊലപാതകത്തിന് ഉപയോഗിച്ചത് ലൈസന്‍സ് ഇല്ലാത്ത തോക്കെന്ന് പോലീസ്

കാസര്‍കോട് ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാനത്തൂര്‍ വടക്കേക്കരയിലാണ് സംഭവം. കാനത്തൂര്‍ സ്വദേശി വിജയനും ഭാര്യ ബേബിയുമാണ് മരിച്ചത്. കുടുംബവഴക്കാണ് കൊലക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ലൈസന്‍സ് ഇല്ലാത്ത തോക്കുപയോഗിച്ചാണ് വിജയന്‍ ഭാര്യയെ വെടിവെച്ചതെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മലയോര കൃഷി മേഖലയായ കാനത്തൂരില്‍ ലൈസന്‍സുള്ള തോക്കുകളും ലൈസന്‍സ് ആവശ്യമില്ലാത്ത തോക്കുകളും ആളുകള്‍ ഉപയോഗിക്കുന്നുണ്ട്.

ഭാര്യയെ ഒരാള്‍ നിരന്തരമായി ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായി വിജയന്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നുവെന്നും ഒരു പക്ഷെ ഇത് കൊലയിലേക്ക് നയിച്ചതാകാനാണ് സാധ്യതയെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.

0Shares