മണിപ്പൂരിലെ വംശീയവേട്ട; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നിരാഹാര സത്യാഗ്രഹം, പ്രമുഖർ അണിചേർന്ന ബഹുസ്വരത സംഗമവും

  • Post category:local news / news
  • Reading time:1 min read
You are currently viewing മണിപ്പൂരിലെ വംശീയവേട്ട; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നിരാഹാര സത്യാഗ്രഹം, പ്രമുഖർ അണിചേർന്ന ബഹുസ്വരത സംഗമവും

കാസര്‍കോട്: മണിപ്പൂരില്‍ കുക്കി വംശജരെ മൃഗീയമായി വേട്ടയാടുന്ന ഹീനശ്രമങ്ങളില്‍ അപലപിച്ചും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നിരാഹാര സത്യാഗ്രഹം.

എം.പിയുടെ 24 മണിക്കൂര്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹവും ബഹുസ്വരത സംഗമവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാന മന്ദിരത്തിന് മുന്നില്‍ എ.ഐ.സി.സി.യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു.

ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷനായി. കെ.പി.സി.സി, യു.ഡി.എഫ് നേതാക്കളും സാമൂഹ്യ, സാംസ്‌കാരിക, മത മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

ഞായറാഴ്‌ച രാവിലെ ഒമ്പത് മണിക്ക് നിരാഹാര സത്യാഗ്രഹ പരിപാടിയുടെ സമാപനം തലശേരി അതിരൂപത ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.

0Shares