പുത്തുമലയിലെ പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകി ഹ്യുമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ

  • Post category:news
  • Reading time:1 min read
You are currently viewing പുത്തുമലയിലെ പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്  വീട് വെച്ച് നൽകി ഹ്യുമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ

വയനാട് പുത്തുമല പുത്ത കൊല്ലിയിൽ പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഹ്യുമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ വീട് വെച്ച് നൽകി . കേരള മുൻ ആക്ടീംഗ് ചീഫ് ജസ്റ്റിസ്, കേരള അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് അബ്ദുൾ റഹിം ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

കേരള മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ്, ടി.സിദിഖ് എം. എൽ. എ, സി.കെ.ശശീന്ദ്രൻ, സംസ്ഥാന പ്രസിഡൻറ് സി.എസ് രാധാമണിയമ്മ, വയനാട് ജില്ലാ പ്രസിഡൻ്റ് സലീഷ് ഇയ്യപ്പാടി എന്നിവർ താക്കോൽ കൈമാറി .

സംഘടനയുടെ ദേശീയ പ്രസിഡൻറ് പ്രകാശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ ബഷീർ വടകര നന്ദിയും പറഞ്ഞു.

ഹ്യുമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ നേതാക്കളായ സെക്രട്ടറി റിട്ട. എസ്. പി. കെ. വി സതീശൻ, ട്രഷറർ എം. വി ഗോപിനാഥൻ നായർ , വൈസ് പ്രസിഡൻറ് പ്രദീപ് കുമാർ സംസ്ഥാന നേതാക്കളായ അഡ്വ.ഗീതാ എസ് നായർ ശിവരാജൻ നായർ, അഡ്വ.ജയചന്ദ്രൻ ,അഡ്വ.അവിനാഷ്, ഷമീം കോഴിക്കോട് ഉപദേശക സമിതിയംഗം ഡോ .മാധവൻ വിനയൻ തളിക്കുളം എം. ഹർഷാദ് എന്നിവരുംസ്ഥലവാസികളും വീട് ലഭിക്കുന്നവരും ചടങ്ങിൽ പങ്കെടുത്തു.

0Shares