ലോക്ക് ഡൌൺ: ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കുന്നതിന്‌ സമയപരിധിയില്‍ ഇളവ്

  • Post category:news
  • Reading time:1 min read
You are currently viewing ലോക്ക് ഡൌൺ: ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കുന്നതിന്‌ സമയപരിധിയില്‍ ഇളവ്

തിരുവനന്തപുരം: ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കുന്നതിനുള്ള സമയപരിധിയില്‍ ഇളവ്. ഓണ്‍ലൈന്‍ വഴി രാത്രി എട്ട് വരെ പാഴ്‌സല്‍ നല്‍കാമെന്നും രാത്രി ഒമ്പതിന് മുമ്പ് പാഴ്‌സല്‍ വിതരണം പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നേരത്തെ വൈകുന്നേരം അഞ്ചിന് ഹോട്ടലുകള്‍ അടയ്ക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.

0Shares