പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്‍റെ സിപ് അഴിക്കുന്നതും ലൈം​ഗിക അതിക്രമമല്ല; വിവാദ ഉത്തരവുമായി ബോംബെ ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്‍റെ സിപ് അഴിക്കുന്നതും ലൈം​ഗിക അതിക്രമമല്ല; വിവാദ ഉത്തരവുമായി ബോംബെ ഹൈക്കോടതി

പ്രായപൂര്‍ത്തിയവാത്ത പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്‍റെ സിപ് അഴിക്കുന്നതും ലൈം​ഗിക അതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി. കോടതിയുടെ നാ​ഗ്പൂർ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.പോക്സോ പ്രകാരം ഈ കുറ്റകൃത്യം ലൈം​ഗികാതിക്രമമല്ലെന്നും ജസ്റ്റിസ് പുഷ്പ ​ഗനേദിവാല നിരീക്ഷിച്ചു.

അഞ്ച് വയസുകാരിയെ ലൈം​ഗികമായി അതിക്രമിച്ച 50 കാരനെതിരായ കേസ് പരി​ഗണിക്കവെയാണ് കോടതി വിധി. ലിബ്നസ് കുജൂർ എന്ന 50 കാരനെതിരെ 354-A(1), ഐ.പി.സി 448, പോക്സോ സെക്ഷൻ 8, 10, 12 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്.

ദുരുദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത് എന്നത് വ്യക്തമാണ്. എന്നാൽ ലൈം​ഗികാതിക്രമം നടന്നടതായി തെളിയിക്കാൻ പ്രതിഭാ​ഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി കൂട്ടിച്ചേർത്തു.

0Shares