കൊവിഡ്: രാജ്യത്തിന് മൂന്നാം സാമ്പത്തിക പാക്കേജ്; ആത്മനിര്‍ഭര്‍ ഭാരത് റോസ്‍ഗര്‍ യോജന പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ്: രാജ്യത്തിന് മൂന്നാം സാമ്പത്തിക പാക്കേജ്; ആത്മനിര്‍ഭര്‍ ഭാരത് റോസ്‍ഗര്‍ യോജന പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. തൊഴില്‍ അത്മനിര്‍ഭര്‍ ഭാരത് റോസ്‍ഗര്‍ യോജന എന്നാണ് പദ്ധതിയുടെ പേര്. 15000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പി.എഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. പതിനായിരത്തില്‍ അധികം പേരുള്ള കമ്പനികളില്‍ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കും.

നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്‍പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു. ഒരുവര്‍ഷം മൊററ്റോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും നല്‍കും.സര്‍ക്കാര്‍ കരാറുകാര്‍ കെട്ടിവയ്‍ക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചു.നിലവില്‍ 5 മുതല്‍ 10 ശതമാനം ആയിരുന്നു.

വീടുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ആദായനികുതി ഇളവും പ്രഖ്യാപിച്ചു. സര്‍ക്കിള്‍ റേറ്റിനും യഥാര്‍ത്ഥ വിലയ്ക്കും ഇടയില്‍ അവകാശപ്പെടാവുന്ന വ്യത്യാസം 10 നിന്ന് 20 ശതമാനമാക്കി. രാസവള സബ്സിഡിക്കായി 65000 കോടി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 10000 കോടി രൂപ കൂടി അനുവദിച്ചു.

0Shares