കാസർകോട് ജില്ലയിൽ മലയോര ഹൈവേ – വനം ഭൂമിക്ക് പകരം ഭൂമി അനുവദിച്ചു: സി.എച്ച് കുഞ്ഞമ്പു എം.എൽ.എ

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയിൽ മലയോര ഹൈവേ – വനം ഭൂമിക്ക് പകരം ഭൂമി അനുവദിച്ചു: സി.എച്ച് കുഞ്ഞമ്പു എം.എൽ.എ

കാസർകോട്: കാസർകോട് ജില്ലയിൽ മലയോര ഹൈവേ – വനം ഭൂമിക്ക് പകരം ഭൂമി അനുവദിച്ചു. നിര്‍ദ്ദിഷ്ട മലയോര ഹൈവേയില്‍ കാസർകോട് ജില്ലയില്‍പ്പെടുന്ന 127.42 കിലോമീറ്റര്‍ നീളമുള്ള നന്ദാരപദവ്-ചെറുപുഴ ഭാഗം വരെയുള്ളതും വനഭൂമിയിലൂടെ കടന്നുപോകുന്നതുമായ ഹൈവേയില്‍ എടപ്പറമ്പ-കോളിച്ചാല്‍ വരെയുളള ഭാഗത്ത് നഷ്ടപ്പെടുന്ന 4.332ഹെക്ടര്‍ വനം ഭൂമിക്ക് പകരം പരിഹാര വനവല്‍ക്കരണത്തിന് ഭൂമി നല്‍കുമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ .

പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയില്‍ ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതായിരുന്നു പ്രശ്നം. അതിനാൽ ഭീമനടി വില്ലേജിലെ റവന്യൂഭൂമി കേന്ദ്രപരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിദ്ദേശപ്രകാരം സംസ്ഥാന വകുപ്പിന്‍റെ പേരില്‍ പോക്കുവരവ് ചെയ്യുന്നതിന് ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

0Shares