കര്‍ണാടകയിലെ ഹിജാബ് വിവാദം; എം.എസ്.എഫിൻ്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ടായ്മ

  • Post category:local news / news
  • Reading time:1 min read
You are currently viewing കര്‍ണാടകയിലെ ഹിജാബ് വിവാദം;  എം.എസ്.എഫിൻ്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ടായ്മ

കർണാടകയിലെ കോളേജുകളിൽ ഉണ്ടായ ഹിജാബ് വിഷയത്തില്‍ അതിര്‍ത്തിയില്‍ മലയാളി വിദ്യാര്‍ത്ഥിനികളുടെ ഐക്യദാര്‍ണ്ഡ്യ കൂട്ടായ്മ എം.എസ്.എഫ് സംഘടിപ്പിച്ചു. കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസില്‍ കയറ്റാന്‍ അനുവദിക്കാത്ത കർണാടക നിലപാടില്‍ പ്രതിഷേധിച്ചാണ് എം.എസ്എഫിൻ്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.

വിഷയത്തിൽ കര്‍ണാടക സര്‍ക്കാരിൻ്റെ നിലപാടിനെതിരെയുള്ള പ്രതിഷേധവും കൂട്ടായ്മയില്‍ ഉയര്‍ന്നു. ഇപ്പോൾ കർണാടകയ്ക്ക് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഹിജാബ് നിരോധനത്തിന് ഒരുങ്ങുകയാണ്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ വ്യക്തമാക്കി.

0Shares