കര്‍ശന നടപടിക്ക് നിര്‍ബന്ധിക്കരുത്; തടസ്സങ്ങള്‍ നീക്കിയേ തീരൂ, വിഴിഞ്ഞം സമരക്കാരോട് ഹൈക്കോടതി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കര്‍ശന നടപടിക്ക് നിര്‍ബന്ധിക്കരുത്; തടസ്സങ്ങള്‍ നീക്കിയേ തീരൂ, വിഴിഞ്ഞം സമരക്കാരോട് ഹൈക്കോടതി

കൊച്ചി: കര്‍ശന നടപടിക്ക് നിര്‍ബന്ധിക്കരുതെന്ന്, വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് നിര്‍ദേശിച്ച കോടതി റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍ സമരക്കാരോട് ആവശ്യപ്പെട്ടു.

തുറമുഖ നിര്‍മാണത്തിന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം.

സമരം അക്രമാസക്തം ആകുകയാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുക ആണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. ഹര്‍ജി വീണ്ടും തിങ്കളാഴ്‌ച പരിഗണിക്കും.

തുറമുഖ നിര്‍മാണത്തിന് പൊലീസ് സംരക്ഷണം ലഭിക്കുന്നില്ലെന്നും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ്‌ ലിമിറ്റഡും നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്‌ട്‌സുമാണ് കോടതിയെ സമീപിച്ചത്.

0Shares