
കൊച്ചി: ഗവർണർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ഗവർണർ കേരള സർവ്വകലാശാലാ സെനറ്റിലേയ്ക്ക് ശുപാർശ ചെയ്‌ത നാല് പേരുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്‌തു. ചാൻസലർ ശുപാർശചെയ്‌ത നാല് പേർക്കും കോടതി നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് ടി.ആർ രവിയുടേതാണ് ഇടക്കാല ഉത്തരവ്. സെനറ്റിലേക്ക് നാല് വിദ്യാർഥികളെ നാമനിർദേശം ചെയ്‌ത നടപടിക്കാണ് സ്റ്റേ.

യോഗ്യതയുള്ള വിദ്യാർഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർഥികളെ നോമിനേറ്റ് ചെയ്‌തതെന്ന് ആരോപിച്ചായിരുന്നു ഹർജി. മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥികളായ നന്ദകിഷോർ, അരവിന്ദ് എന്നിവരാണ് ഹർജി നൽകിയത്.
ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് രംഗങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യാമെന്നാണ് സര്‍വകലാശാല ചട്ടം. ഇത്തരത്തില്‍ കഴിവ് തെളിയിച്ച തങ്ങളെ പരിഗണിക്കാതെ ഗവര്‍ണര്‍ നാലുപേരെ നാമനിര്‍ദേശം ചെയ്‌തെന്നാണ് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ യോഗ്യതയൊന്നും ഇല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
