
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. നവംബർ 26-നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഉന്നത സ്വാധീനമുള്ള ഇബ്രഹിംകുഞ്ഞിന് ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കും. ആവശ്യമെങ്കിൽ ആശുപത്രി വിട്ട ശേഷം വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയും മുസ്‌ലിം ലീഗ് നേതാവിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ ഏതാനും മണിക്കൂറുകൾ വിജിലിൻസിനെ അനുവദിക്കുകയും ചെയ്തിരുന്നു കോടതി.
