
കാസര്‍കോട് ജില്ലയിലെ പെരിയ ഇരട്ടക്കൊലപാതക കേസില്‍ എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ സമര്‍പ്പിച്ച് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഉത്തരവ്. എട്ടാം പ്രതി സുധീഷിന്‍റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

കൃത്യത്തിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. ജാമ്യാപേക്ഷ തള്ളിയതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ പറഞ്ഞു. പെരിയ കേസിൽ കേസ് ഫയലുകൾ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറിയിരുന്നു.
തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിലെത്തിയ ക്രൈംബ്രാഞ്ച് സംഘം സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ടി.പി അനന്തകൃഷ്ണനാണ് ഫയല്‍ കൈമാറിയത്.
