നവകേരള സദസിന് പണം പിരിക്കരുതെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവിന് സ്റ്റേ; ഈ സ്റ്റേ പഞ്ചായത്തുകൾക്ക് നവ കേരള സദസ്സിനോ മറ്റോ തുക വിനിയോഗിക്കാൻ ബാധകം ആയിരിക്കില്ല

  • Post category:Kerala / news
  • Reading time:1 min read
You are currently viewing നവകേരള സദസിന് പണം പിരിക്കരുതെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവിന് സ്റ്റേ; ഈ സ്റ്റേ പഞ്ചായത്തുകൾക്ക് നവ കേരള സദസ്സിനോ മറ്റോ തുക വിനിയോഗിക്കാൻ ബാധകം ആയിരിക്കില്ല

കൊച്ചി: നവകേരള സദസിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാരിന് പണം ആവശ്യപ്പെടാണ് ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നവകേരള സദസിനായി പണം പിരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സർക്കാർ നൽകിയ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്‌തു.

മുനിസിപ്പാലിറ്റി നിയമത്തിൻ്റെയും ചട്ടങ്ങളുടെയും വ്യാഖ്യാനം അനുസരിച്ച് കഴിഞ്ഞ വർഷത്തെ വരവ് ചിലവുകളുടെ നീക്കിയിരിപ്പിൻ്റെ നിശ്ചിത ശതമാനം തുക എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം കൗൺസിലിനാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ നവ കേരള സദസിന് നിശ്ചിത തുക നൽകണം എന്ന് സർക്കാരിന് ആവശ്യപ്പെടാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

അത്തരത്തിൽ സർക്കാർ ആവശ്യപ്പെട്ടാൽ തന്നെ ഒരു തീരുമാനമെടുക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നവ കേരള സദസ്സിനെ നിശ്ചയിത തുക നൽകണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് കൗൺസിൽ ആണെന്ന് കോടതി ഉത്തരവിലൂടെ നിർദ്ദേശിച്ചു.

മുനിസിപ്പാലിറ്റി നിയമത്തിൻ്റെ പരിധിയിൽ ആണ് ഈ വിഷയം എന്നതുകൊണ്ട് ഇടക്കാല ഉത്തരവിലൂടെയുള്ള ഈ സ്റ്റേ പഞ്ചായത്തുകൾക്ക് നവ കേരള സദസ്സിനോ മറ്റോ തുക വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ബാധകം ആയിരിക്കില്ല.

0Shares