
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നടക്കുന്ന സര്‍വെയ്‌ക്കെതിരെ ഹൈക്കോടതി . ഇപ്പോള്‍ നടക്കുന്ന സര്‍വെയുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാല്ലെന്ന് കോടതി പറഞ്ഞു. ഡി.പി.ആറിന് മുമ്പ് ശരിയായ സര്‍വെ നടത്തിയിരുന്നെങ്കില്‍ നിലവിലെ സര്‍വെയുടെ ആവശ്യമില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി. സർവ്വേയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തെങ്കിലും ചെയ്യാമോ? എന്ന ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്.

ഏതെങ്കിലും നിയമപരമായ സര്‍വെ നടത്തുന്നതിനോട് കോടതിയ്ക്ക് വിയോജിപ്പില്ല. നിയമപരമല്ലാത്ത സര്‍വെയോട് യോജിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമപരമല്ലാത്ത സര്‍വെ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സര്‍വെയുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
