
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ വെല്ലുവിളിയാണ് ശശിതരൂര്‍ ഉയര്‍ത്തുന്നുതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ സമ്മതിക്കുന്നു. അതു കൊണ്ട് തന്നെ ശശി തരൂരിന് വോട്ടു കൂടുതല്‍ലഭിക്കുന്ന പി. സി. സി കളെ പിരിച്ചുവിടുമെന്ന ഭീഷണിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ഉയര്‍ത്തുന്നത്.
കെ.സി വേണുഗോപാലാകട്ടെ എല്ലാ പി. സി. സി അധ്യക്ഷന്‍മാരെയും ഇതു ബോധ്യപ്പെടുത്തിക്കഴിഞ്ഞു. തരൂരിന് ഏതെങ്കിലും പി. സി.സി യില്‍ നിന്നു വോട്ടുകള്‍ കൂടുതല്‍ ലഭിച്ചാല്‍ പ്രസ്തുത പി.സി. സി അധ്യക്ഷന്‍ അതിനുത്തരവാദിയായിരിക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ ഭീഷണി. ഇതിലൂടെ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂരിന് മേല്‍ക്കൈ ലഭിക്കുന്ന ഒരു നീക്കവും ഒരു പി. സി. സി കളുടെയും ഭാഗത്ത് നിന്ന് ഉണ്ടാവില്ലന്ന് ഉറപ്പുവരുത്തുകയാണ് കോണ്‍ഗ്രസ് ഹൈക്കാമന്‍ഡ് ചെയ്യുന്നത്.
കെ. സി വേണുഗോപാല്‍ ഇടപെട്ടാണ് കഴിഞ്ഞ ദിവസം കേരളാ -തെലുങ്കാനാ പി.സി. സി കളെക്കൊണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് അനുകൂലമായ പ്രസ്താവന ഇറിക്കിച്ചത് ഇതിന്റെഭാഗമായിട്ടാണ്. തരൂരിന് വോട്ടു കൂടുതല്‍ ലഭിക്കുന്ന ഒരു സ്ഥിതിവിശേഷവും ഉണ്ടാകാന്‍ പാടില്ലന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പി. സി. സി കള്‍ക്ക് നല്‍കുന്ന നിര്‍ദേശം.

കേരളത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉപയോഗിക്കുന്നത് എ. കെ ആന്റെണിയെയാണ്. അങ്ങിനെ ഓരോ സംസ്ഥാനത്തും സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് തരൂരിനെതിരായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഏക നേതാവാണ് എ. കെ ആന്റെണിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനറിയാം.
