കാസര്‍കോട് ജില്ലയില്‍ കനത്ത മഴ; കോട്ടക്കുന്നില്‍ ഉരുള്‍ പൊട്ടല്‍; ഗതാഗതം തടസപ്പെട്ടു

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയില്‍ കനത്ത മഴ; കോട്ടക്കുന്നില്‍ ഉരുള്‍ പൊട്ടല്‍; ഗതാഗതം തടസപ്പെട്ടു

കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍. തുടര്‍ന്ന് കല്ലും ചെളിയും വന്ന് നിറഞ്ഞ് ബളാല്‍ രാജപുരം റോഡിലെ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. മൂന്ന് വീടുകള്‍ അപകടാവസ്ഥയിലാണ്. ഇവിടുത്തെ ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു.

അതേസമയം, കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കാസര്‍കോട് ഉള്‍പ്പെടെയുള്ള ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

0Shares