അന്തരീക്ഷ താപനില 47 ഡിഗ്രിവരെ ഉയരും:നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing അന്തരീക്ഷ താപനില 47 ഡിഗ്രിവരെ ഉയരും:നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പുമായി ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ്‌.ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ഡല്‍ഹിയിലെ അന്തരീക്ഷതാപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണെന്നാണ് നിഗമനം.

പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളില്‍ രൂക്ഷമായും ഉഷ്ണതരംഗസാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. മെയ് 29 നും 30 നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

0Shares