
അഴീക്കോട് എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ കെ. എം ഷാജിക്ക് ഹൃദയാഘാതം. എം.എൽ.എയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് ടെസ്റ്റിന്റെ ഫലം പോസിറ്റീവാണ്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്.

കെ. എം ഷാജിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
