
കൊച്ചി സ്വദേശിയായ 25 വയസുകാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തതായി പരാതി. ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുക ആയിരുന്നു എന്നാണ് ആരോപണം.
രാത്രി അഞ്ചു മണിക്കൂറിലധികം ക്രൂരമായ രീതിയിൽ ലൈംഗീക പീഡനം നടത്തിയതായാണ് വെളിപ്പെടുത്തൽ. പ്രതി പിന്നീട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്‌ത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

നാദാപുരം സ്വദേശിയായ സുഹൃത്തിന് എതിരെയാണ് ഇരുപത്തിയഞ്ചുകാരിയുടെ പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു പീഡനം. പിന്നീട് 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. വഴങ്ങാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങിയതായും അതിജീവിത വെളിപ്പെടുത്തി.
മാനസികമായി തളർന്നിരിക്കുക ആണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അതിജീവിത 24 വാർത്തയോട് പറഞ്ഞു. അതേസമയം, വടകര റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയായ നാദാപുരം സ്വദേശി വിദേശത്താണെന്നും പൊലീസ് അറിയിച്ചു.
