
കാസർകോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയ കുറ്റത്തിന് ജില്ലയില്‍ പോലീസ് ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പെടുത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ സന്ദേശങ്ങള്‍ അയച്ചവര്‍ക്കെതിരെയാണ് നടപടി.

ഇതുപോലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് പോലീസ് അറിയിച്ചു.
