തൃക്കരിപ്പൂരിൽ ഹരിത കർമ്മസേന എം.സി.എഫിൽ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing തൃക്കരിപ്പൂരിൽ ഹരിത കർമ്മസേന എം.സി.എഫിൽ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു

തൃക്കരിപ്പൂർ / കാസർകോട്: ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു. ഹരിത കർമ്മസേനയുടെ അജൈവമാലിന്യ സംഭരണ കേന്ദ്രമായ എം സി എഫിൽ നോമ്പുതുറ സംഘടിപ്പിച്ചത്. തൃക്കരിപ്പൂർ ടൗണിൽ സ്ഥിതിചെയ്യുന്ന ഇതേ എം.സി.എഫ് കെട്ടിടത്തിലാണ് കഴിഞ്ഞ വർഷം ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉൾപ്പടെ നൂറിലധികം ആളുകൾ ഹരിതകർമ്മ സേനയോടൊപ്പം ഓണസദ്യ ഉണ്ടത്.

കാസർകോട് ജില്ലയിലെ ഏറ്റവും മികച്ച സൗകര്യങ്ങളും വൃത്തിയുമുള്ള അജൈവ മാലിന്യ സംഭരണ കേന്ദ്രമാണ് തൃക്കരിപ്പൂരിലേത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ, മെമ്പർമാരായ ഫായിസ് യു.പി, ഷൈമ.എം, എം.രാജീഷ്ബാബു, എ.കെ സുജ, വി.പി സുനീറ, ഫരീദ ബീവി കെ.എം, CDS ചെയർപേഴ്‌സൺ എം.മാലതി, നവകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ പി.വി ദേവരാജൻ, വി.ഇ.ഒ എസ്.കെ പ്രസൂൺ, രജിഷ കൃഷ്‌ണൻ.കെ, ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികളായ വി.വി രാജശ്രീ, ഷീന.കെ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

0Shares