
തൃക്കരിപ്പൂർ / കാസർകോട്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ 42 ഹരിത കർമ്മ സേന അംഗങ്ങൾക്ക് ലയൺസ് ക്ലബ്, ടൗൺ എഫ്.സി തൃക്കരിപ്പൂർ എന്നിവർ ചേർന്ന് ബാഗുകൾ വിതരണം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ പരിപാടിയുടെ ഉദ്‌ഘാടനവും ബാഗുകളുടെ വിതരണവും നിർവ്വഹിച്ചു. ലയൻസ് ക്ലബ് പ്രസിഡണ്ട് വി.വി ചന്ദ്രൻ അദ്ധ്യക്ഷനായി.

ജി.എസ്.ടി കോർഡിനേറ്റർ ടൈറ്റസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡണ്ട് എം.ആനന്ദവല്ലി, ഇ.ശശിധരൻ, കെ.പി.എ സിദ്ദിഖ് ഹാജി, പി.വി സുരേഷ്‌കുമാർ, ആർ.പ്രദീപ് കുമാർ , കെ.എൻ ശ്രീകണ്ഠൻ, ഇ.പി മുരളീധരൻ, നവകേരളം കർമ്മപദ്ധതി റിസോഴ്‌സ് പേഴ്‌സൺ പി.വി ദേവരാജൻ, വി.ഇ.ഒ പ്രസൂൺ എസ്.കെ, രജിഷ കൃഷ്‌ണൻ, കൺസോർഷ്യം ഭാരവാഹികളായ വി.വി രാജശ്രീ, കെ.ഷീന, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ലയൺസ് ക്ലബ്ബ് പ്രവർത്തകർ, തൃക്കരിപ്പൂർ ടൗൺ എഫ്.സി പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
