ഹരിപ്പാട് നടന്നത് വന്‍മോഷണം: സഹകരണ ബാങ്കിന്‍റെ ലോക്കര്‍ തകര്‍ത്ത് അഞ്ചര കിലോ സ്വര്‍ണവും നാലരലക്ഷം രൂപയും കവര്‍ന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഹരിപ്പാട് നടന്നത് വന്‍മോഷണം: സഹകരണ ബാങ്കിന്‍റെ ലോക്കര്‍ തകര്‍ത്ത് അഞ്ചര കിലോ സ്വര്‍ണവും നാലരലക്ഷം രൂപയും കവര്‍ന്നു

സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ഹരിപ്പാട് കരുവാറ്റയിലെ സഹകരണബാങ്കില്‍ നിന്ന് അഞ്ചരക്കിലോ സ്വര്‍ണവും നാലരലക്ഷം രൂപയും കവര്‍ന്നു. ബാങ്കിലെ ലോക്കറുകള്‍ തകര്‍ത്തായിരുന്നു മോഷണം. ഓണ അവധികഴിഞ്ഞ് ഇന്ന് ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

ബാങ്കിലെ സി. സി. ടി. വി കാമറകളുടെ ഹാര്‍ഡ് ഡിസ്‌കും മോഷ്ടാക്കള്‍ കൊണ്ടുപോയി. പണയ ഉരുപ്പടികളായിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത് എന്നാണ് റിപ്പോര്‍ട്ട്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ ലോക്കര്‍ തകര്‍ത്തത്.

മോഷ്ടാക്കളെ കണ്ടെത്താന്‍ ബാങ്കിന് സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി. സി. ടി. വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.

0Shares