
കാസർകോട്: കുമ്പള നയിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. നായ്കാപ്പിലെ മാധവന്‍ – ഷീല ദമ്പതികളുടെ മകന്‍ ഹരീഷ് (38) ണ് തികളാഴ്ച്ച രാത്രി വീട്ടിലേക്കുള്ള വഴിയില്‍ വെച്ച് വെട്ടേറ്റ് മരിച്ചത്. തലയ്ക്കേറ്റ മാരകമായ വെട്ടാണ് മരണ കാരണമെന്നാണ് നിഗമനം.

മൃതദേഹം ചൊവ്വാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഹരീഷിന് ശത്രുക്കൾ ഉള്ളതായി അറിയില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
രണ്ട് ദിവസം മുമ്പ് ജോലി സ്ഥലത്ത് ചുമട്ടിറക്കുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കത്തില്‍ ഏർപ്പെട്ടിരുന്നു. ഇതാണോ കൊലപാതകത്തിന് കാരണമെന്നതും പോലീസ് അന്വേഷിച്ചു വരികയാണ്.
ഹരീഷ് ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ ഗർഭണിയാണ്. ആദ്യ കൺമണിയെ കാണാതെയുള്ള ഹരീഷിന്‍റെ വേർപാടിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും സങ്കടം അടക്കാനാവുന്നില്ല. കൊലപാതകത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.