ഹമീദലി ഷംനാട് – കെ.എസ് അബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ച് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി

  • Post category:local news
  • Reading time:1 min read
You are currently viewing ഹമീദലി ഷംനാട് – കെ.എസ് അബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ച് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി

കാസർകോട്: മുസ്‌ലിം ലീഗിൻ്റെ സമുന്നത നേതാക്കളായിരുന്ന ഹമീദലി ഷംനാടിൻ്റെയും കെ.എസ്‌. അബ്ള്ളയുടെയുടെയും ജീവിതവും, പ്രവർത്തന കാലവും സംഭവബഹുലവും
സമൂഹത്തിനും സമുദായത്തിനും ഗുണകരവുമായിരുന്നുവെന്ന് മുസ്‌ലിം ,ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി വി.പി. ടവറിൽ സംഘടിപ്പിച്ച ഹമീദലി ഷംനാട് – കെ.എസ്.അബ്ദുള്ള അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.ടി ഷംനാടും കെ.എസ്സും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മതരംഗത്ത് നടത്തിയ പ്രവർത്തനങ്ങളും സേവനങ്ങളും ലഭ്യമായ പുരോഗതിയും പുതുതലമുറ അറിഞ്ഞിരിക്കേണ്ട പാഠങ്ങളാണെന്നും അഡ്വ.പി.വി.സൈനുദ്ധീൻ പറഞ്ഞു. നാദാപുരത്ത് സി.ച്ച്.കണാരൻ്റെ പാർട്ടിപ്രഭാവത്തിനുപോലും
ഷംനാടിൻ്റെ സമുദായ സാമുഹ്യ പ്രതിബദ്ധതക്ക് മുമ്പിൽ അടിയറവ് പറയേണ്ടി വന്നിട്ടുണ്ടെന്നും
അദ്ദേഹം പറഞ്ഞു.

ആധുനിക കാസർകോടിൻ്റെ ശിൽപിയായ കെ.എസ്.അബ്ദുള്ളയെ മാറ്റി നിർത്തിയുള്ള കാസർകോടിൻ്റെ ചരിത്രം അപൂർണ്ണമാണെന്നും കാസർകോട്ടെ ജനങ്ങളെ വിദ്യാഭ്യാസത്തിൻ്റെ അനന്ത സാധ്യതകളിലേക്ക് കൈപിടിച്ച് നടത്തിയ അറിവിൻ പ്രേമിയായിരുന്നു കെ.എസ്സെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു.

എ.കെ.എം.അഷ്റഫ് എം.എൽ.എ, എം.ബി.യൂസുഫ്, അസീസ് മരിക്കെ, കെ.മുഹമ്മദ്കുഞ്ഞി, പി.എം. മുനീർ ഹാജി, മൂസ ബി.ചെർക്കള, കെ.എസ്.ഹബീബ്, കെ.എസ്. അൻവർ സാദത്ത്, ടി.എ.മൂസ, എ.എം.കടവത്ത്, കെ.ഇ.എ.ബക്കർ , എം.പി .ജാഫർ, കെ.അബ്ദുല്ല കുഞ്ഞി ചെർക്കള, അനസ്എതിർത്തോട്, എ.അഹമ്മദ്ഹാജി,എ.പി.ഉമ്മർ, സി.എ.അബ്ദുല്ലകുഞ്ഞി ഹാജി, കാപ്പിൽ മുഹമ്മദ് പാഷ, അഡ്വ. ഫൈസൽ,കെ.എം.അബ്ദുൽ റഹ്മാൻ, പാലാട്ട് ഇബ്രാഹിം, അഡ്വ.വി.എം.മുനീർ, ഖാദർ ബദ്രിയ, സി.എ.സൈമ, ബീഫാത്തിമ ഇബ്രാഹിം, മാഹിൻ കേളോട്ട്, അബ്ബാസ് ബീഗം, എ.എ.ജലീൽ, അന്തുഞ്ഞി ഹാജി പൈവളിക, എം.എച്ച്.മുഹമ്മദ് കുഞ്ഞി , അബ്ദുല്ല കുഞ്ഞി കീഴൂർ, ജലീൽ എരുതുംകടവ്, അഡ്വ.ഫൈസൽ, എം.അബ്ദുല്ല മുഗു, ഇ അബൂബക്കർ ഹാജി, മൊയ്തീൻ കൊല്ലമ്പാടി, കെ.എം.അബ്ദുൾ റഹ്മാൻ, കെ.എം.ബഷീർ, മുത്തലിബ് പാറക്കെട്ട്, ഹാരിസ്ചൂരി, ഹമീദ് ബെദിര, ഹാരിസ് ബെദിര, എ.എ.അസീസ്, എസ്.എം.മുഹമ്മദ് കുഞ്ഞി, ടി.പി. കുഞ്ഞബ്ദുള്ള, അബ്ദുല്ല കജ എന്നിവർ പ്രസംഗിച്ചു.

0Shares