ഒ​ന്നേ​കാ​ൽ ല​ക്ഷം ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രു​ടെ ഹ​ജ്ജ് മു​ട​ങ്ങും; പ​ണം അ​ട​ച്ച​വ​രോ​ട് യാ​ത്ര റ​ദ്ദാ​ക്കി പ​ണം തി​രി​ച്ചു​വാ​ങ്ങാ​ൻ കേന്ദ്ര നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing ഒ​ന്നേ​കാ​ൽ ല​ക്ഷം ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രു​ടെ ഹ​ജ്ജ് മു​ട​ങ്ങും; പ​ണം അ​ട​ച്ച​വ​രോ​ട് യാ​ത്ര റ​ദ്ദാ​ക്കി പ​ണം തി​രി​ച്ചു​വാ​ങ്ങാ​ൻ കേന്ദ്ര നിര്‍ദ്ദേശം

കോ​വി​ഡിനെ ​തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ നി​ന്ന് ഈ​വ​ർ​ഷം ഹ​ജ്ജ് തീ​ർ​ഥാ​ട​നം ന​ഷ്ട​മാ​കു​ന്ന​ത് ഒ​ന്നേ​കാ​ൽ ല​ക്ഷം തീ​ർ​ഥാ​ട​ക​ർ​ക്ക്. ഇ​ന്ത്യ​യി​ൽ നി​ന്ന് തീ​ർ​ഥാ​ട​ന​ത്തി​ന് 1,25,025 പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് നി​ന്ന് ഈ​വ​ർ​ഷം 10,834 പേ​ർ​ക്കാ​ണ് ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​ത്.​അ​ഡീ​ഷ​ണ​ൽ സീ​റ്റു​ൾ​പ്പ​ടെ 1,40,000 പേ​ർ​ക്ക് ഈ ​വ​ർ​ഷം അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ.​

എ​ന്നാ​ൽ ഹ​ജ്ജ് ന​ട​പ​ടി​ക​ൾ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്നു.​ ഇ​തോ​ടെ അ​ഡീ​ഷ​ണ​ൽ സീ​റ്റു​ക​ൾ വീ​തം​വ​ച്ചു ന​ൽ​കി​യി​രു​ന്നി​ല്ല. ഈ​വ​ർ​ഷം അ​വ​സ​രം ല​ഭി​ച്ച​വ​ർ​ക്ക് ഹ​ജ്ജ് മു​ട​ങ്ങു​ന്ന​തി​നാ​ൽ വ​രും വ​ർ​ഷം നേ​രി​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് തീ​ർ​ഥാ​ട​ക​രു​ടെ ആ​വ​ശ്യം.​ ഇ​തി​ന് വേ​ണ്ടി ഹ​ജ്ജ് പോ​ളി​സി​യി​ൽ കേ​ന്ദ്രം മാ​റ്റം വ​രു​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തീ​ർ​ഥാ​ട​ക​ർ.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള​ള ഹ​ജ്ജ് സ​ർ​വീ​സു​ക​ൾ 26 മു​ത​ൽ തു​ട​ങ്ങാ​നി​രു​ന്ന​താ​ണ്. ഹ​ജ്ജി​ന് പ​ണം അ​ട​ച്ച​വ​രോ​ട് യാ​ത്ര റ​ദ്ദാ​ക്കി പ​ണം തി​രി​ച്ചു​വാ​ങ്ങാ​ൻ കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

0Shares