
ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ മുന്‍നിരയിലായിരുന്ന ഗുരുവായൂർ വലിയ കേശവന്‍ ചരിഞ്ഞു. 52 വയസ്സായിരുന്നു പ്രായം. ഗുരുവായൂരപ്പന്‍റെ തിടമ്പേറ്റുന്ന ആനകളില്‍ പ്രമുഖനായിരുന്ന വലിയ കേശവന്‍ ശാന്തസ്വഭാവിയായ ആനയായിരുന്നു.

ഇന്ന് രാവിലെ പതിനൊന്നരോടെയാണ് വലിയ കേശവന്‍ ചരിഞ്ഞത്. പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ രണ്ട് മാസമായി കൊമ്പൻ അവശനിലയിലുമായിരുന്നു.
