നാല് എം.എല്‍.എമാരുടെ രാജി; രാജ്യസഭാ തെരഞ്ഞെടുപ്പ് അരികില്‍ നില്‍ക്കവേ ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി; വീണ്ടും കാലിടറുമോ?

  • Post category:news
  • Reading time:1 min read
You are currently viewing നാല് എം.എല്‍.എമാരുടെ രാജി; രാജ്യസഭാ തെരഞ്ഞെടുപ്പ് അരികില്‍ നില്‍ക്കവേ ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി; വീണ്ടും കാലിടറുമോ?

രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി നാല് എം.എല്‍.എമാര്‍ രാജിവെച്ചു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സ്പീക്കറിന് രാജിക്കത്ത് കൈമാറി. മാര്‍ച്ച് 26നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. സോമഭായ് പട്ടേല്‍, ജെ.വി കക്കാഡിയ എന്നിവരുള്‍പ്പടുള്ള എം.എല്‍.എമാരാണ് രാജിവെച്ചിരിക്കുന്നത്.

നിലവില്‍ തങ്ങളുടെ 14 എം.എല്‍.എമാരെ കോണ്‍ഗ്രസ് ജയ്പൂരിലേക്ക് മാറ്റിയിരിക്കുകയാണ്. ബാക്കിയുള്ളവരെയും ജയ്പൂരിലേക്ക് മാറ്റുമെന്നാണ് വിവരം. അതേസമയം രാജിവാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വിര്‍ജിഭായ് തുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാര്‍ട്ടിക്ക് ഇതുവരെ രാജികത്തൊന്നും ലഭിച്ചിട്ടില്ലെന്നും വിര്‍ജിഭായ് തുമാര്‍ പറഞ്ഞു.

ഗുജറാത്ത് നിയമസഭയില്‍ 103 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. കോണ്‍ഗ്രസിന് 73 സീറ്റുകളുണ്ട്. രാജ്യസഭയിലേക്ക് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വേണ്ടത് 110 പ്രഥമ വോട്ടുകളാണ്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരുടെയും ഒരു എന്‍.സി.പി എം.എല്‍.എയുടെയും പിന്തുണ ബി.ജെ.പി അവകാശപ്പെടുന്നുണ്ട്.

നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിട്ടുനില്‍ക്കുകയോ കൂറുമാറുകയോ ചെയ്താല്‍ അത് ബി.ജെ.പിക്ക് ഗുണമാകും. ഈ സാഹചര്യത്തിലായിരുന്നു എം.എല്‍.മാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്.

0Shares